പുറമേരി : (nadapuram.truevisionnews.com) കുഞ്ഞല്ലൂർ പതിനാലാം വാർഡ് ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ്. സ്ഥാനാർത്ഥി പുതിയോട്ടിൽ അജയൻ്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാനം യു.ഡി.എഫ്. കോഴിക്കോട് ജില്ല കൺവീനർ അഹമദ് പുന്നക്കൽ നിർവ്വഹിച്ചു.

ചെയർമാൻ കെ. സൂപ്പി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ ഇടവലത്ത്, കെ. മുഹമ്മദ് സാലി, പി. അജിത്ത്, കെ. സജീവൻ, ടി. കുഞ്ഞിക്കണ്ണൻ, മുഹമ്മദ് പുറമേരി , പനയുള്ള കണ്ടി മജീദ്, ഷംസു മടത്തിൽ, പി. ദാമോദരൻ മാസ്റ്റർ,വി.പി. ഷക്കീൽ , കെ.എം. സമീർ മാസ്റ്റർ, വളപ്പിൽ കുഞ്ഞബ്ദുള്ള ഹാജി, കളത്തിൽ ഹമീദ് മാസ്റ്റർ, കാറോറത്ത് മായൻ, മുഹമ്മദ് കാറോറത്ത്, എ.കെ. ഷബീർ, ഷഫീഖ് ചാലിയോട്ട്, സി.കെ. ലത്തീഫ് ശിഹാബ് ആശാരി കണ്ടി സംസാരിച്ചു.
ജനറൽ കൺവീനർ കൂനാറമ്പത്ത് അശോകൻ സ്വാഗതവും ട്രഷറർ ഇ.കെ. സുബൈർ നന്ദിയും പറഞ്ഞു.
#Bye #elections #Purameri #UDF #committee #office #inaugurated