നാദാപുരം: (nadapuram.truevisionnews.com) ഇസ്‌ലാമിക വിശ്വാസ സംഹിതയുടെ സംരക്ഷണത്തിന് സമസ്തയെയും അനുബന്ധ സംവിധാനങ്ങളെയും ശക്തിപ്പെടുത്തണമെന്നും ഭൗതികമോ വ്യക്തിപരമോ ആയ താല്പര്യങ്ങളുടെ പേരിൽ ആദർശത്തിൽ വിട്ടുവീഴ്ച ചെയ്യാൻ വിശ്വാസികൾക്ക് സാധിക്കില്ലെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി അബ്ദുറഹിമാൻ മുസ്‌ലിയാർ പറഞ്ഞു.

ആദർശം അമാനത്താണ് എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് നാദാപുരം മണ്ഡലം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ആദർശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകരിൽ നിന്ന് കൈമാറി ലഭിച്ച വിശ്വാസ ആദർശത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കാതെ ഒരു നൂറ്റാണ്ട് കാലം മതത്തെ സംരക്ഷിച്ചതും മത പരിഷ്കരണ വാദികളുടെ കടന്നുകയറ്റം തടഞ്ഞതും സമസ്തയുടെ പ്രവർത്തന ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ സയ്യിദ് ടി.പി.സി. തങ്ങൾ അനുഗ്രഹ ഭാഷണം നടത്തി. സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി തങ്ങൾ അധ്യക്ഷനായി.
സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ സലാം ബാഖവി വടക്കേക്കാട്, ഇബ്രാഹിം ഫൈസി പേരാൽ, അൻവർ സ്വാദിഖ് ഫൈസി താനൂർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
പി.പി അഷ്റഫ് മൗലവി ആമുഖഭാഷണം നടത്തി. ബഷീർ ഫൈസി ചിക്കോന്ന് പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഹമീദ് തങ്ങൾ മഞ്ചേരി, സയ്യിദ് അലി തങ്ങൾ യമാനി ചാലപ്പുറം, അലിയ്യുൽ ഖാസിമി, മുഹമ്മദ് പടിഞ്ഞറത്തറ, ടി.എം.വി അബ്ദുൽ ഹമീദ്, കോറോത്ത് അഹമ്മദ് ഹാജി, ഖാസിം ദാരിമി പന്തിപ്പൊയിൽ, അസീസ് ഫൈസി കുയ്തേരി, അഹമദ് ബാഖവി ജാതിയേരി, കെ.കെ അന്ത്രു മാസ്റ്റർ, ജബ്ബാർ മൗലവി എടച്ചേരി, അലി വാണിമേൽ, റാഷിദ് കാക്കുനി, ഹമീദ് ദാരിമി, അനീസ് വെള്ളിയാലിൽ, ഹാരിസ് റഹ്മാനി, അനീസ് ഫൈസി, അജ്മൽ പാറക്കടവ്, എ.കെ മുഹമ്മദലി, അജ്മൽ പേരോട്, സലാം നന്തോത്ത്, സിറാജ് ചെറുമോത്ത്, ഹിള്ർ റഹ്മാനി , റാഫി പുറമേരി , ജാഫർ ദാരിമി, സുഹൈർ ദാരിമി, ജാബിർ തെറ്റത്ത്, അജ്മൽ മാമുണ്ടേരി പങ്കെടുത്തു.
പടം: എസ്.കെ.എസ്.എസ്.എഫ് നാദാപുരം മണ്ഡലം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ആദർശ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി അബ്ദുറഹിമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു
#Strengthening #Samasta #Faith #Protection #AVAbdurrahmanMusliar