നാദാപുരം: (nadapuram.truevisionnews.com) സമൂഹത്തോട് പ്രതിബദ്ധതയുള്ള അധ്യാപകർക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും അധ്യാപനം കേവലം ക്ലാസ് മുറിയിൽ ഒതുങ്ങേണ്ടതല്ലെന്നും ഇ കെ വിജയൻ എം എൽ എ.

നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വർഷം വിരമിക്കുന്ന ഹെഡ് മാസ്റ്റർ എൻ കെ അബ്ദു സലീം, ഹയർ സെക്കണ്ടറി ഹിന്ദി അധ്യാപിക ശ്രീജ എന്നിവർക്ക് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ് കുമാർ ഉപഹാരം നൽകി.
ടി ഐ എം പ്രസിഡന്റ് നരിക്കോൾ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി കെ അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ്, കരയത്ത് ഹമീദ് ഹാജി, ഇ എം ആയിശു, വി കെ ബിയ്യാത്തു. ഇ സിദ്ധീഖ്, അഡ്വ. എ സജീവൻ, ഡോ. നദീർ ചാത്തോത്ത്, മണ്ടോടി ബഷീർ, പി പി കുഞ്ഞബ്ദുള്ള, എൻ ബഷീർ, നസീർ ആനേരി പ്രസംഗിച്ചു.
തുടർന്ന് നടന്ന സംഗീത വിരുന്നിന് സഫീർ കുറ്റ്യാടി, ബാസിൽ ഷാൻ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥിനികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി
#Farewell #Social #commitment #epitome #teachers #EKVijayanMLA