വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ പോത്തുകുട്ടി വിതരണ പദ്ധതി വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

വാണിമേൽ പഞ്ചായത്തിലെ തിരഞ്ഞെടുത്ത 128 കർഷകർക്കാണ് ഈ സാമ്പത്തിക വർഷം പോത്തു കുട്ടികളെ വിതരണം ചെയ്യുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെൽമ രാജു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ കണ്ടിയിൽ, മെമ്പർമാരായ എം കെ മജീദ്, വി കെ മൂസ മാസ്റ്റർ, റസാക്ക് പറമ്പത്ത്, അനസ് നങ്ങാണ്ടി, ശാരദ പി, ഷൈനി എ പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വെറ്റിനറി സർജൻ ഡോ. ദിൽവേദ് ആർഎസ് പദ്ധതി വിശദീകരിച്ചു. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ രാഹുൽ നന്ദി പറഞ്ഞു
#Cattle #distributed #farmers #Vanimel #Grama #Panchayath