തൂണേരി : സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ വില കുറച്ചു കാണിച്ചവർക്കു മുദ്രവില ഇനത്തിലും ഫീസിനത്തിലും കുറവ് വന്നിട്ടുള്ള അണ്ടർ വാല്യുവേഷൻ കേസുകളിൽ പണം അടയ്ക്കാൻ അവസരം.

2017 മാർച്ച് 31 വരെയുള്ള കേസുകൾക്ക് ഈടാക്കാനുള്ള മുദ്ര വിലയിൽ പരമാവധി 60% വരെയും ഫീസ് ഇനത്തിൽ പരമാവധി 75% വരെയും ഇളവ് നൽകും.
2017 ഏപ്രിൽ ഒന്നു മുതൽ 2023 മാർച്ച് 31 വരെയുള്ള കേസുകൾക്ക് ഫീസ് മുഴുവനായി ഒഴിവാക്കിയും മുദ്രയിനത്തിൽ 50% ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി നിശ്ചയിച്ച കുറവ് മുദ്രയും ഫീസും തൂണേരി സബ് രജിസ്മാർ ആഫീസിൽ ഒടുക്കി തുടർ നടപടികളിൽ നിന്നു ഒഴിവാകാം.
അല്ലാത്തപക്ഷം സർക്കാർ ഉത്തരവ് അനുസരിച്ചുള്ള മുഴുവൻ തുകയും അടയ്ക്കേണ്ടി വരുമെന്ന് സബ് രജിസ്മാർ അറിയിച്ചു.
#Discount #stamp #duty #Opportunity #pay #cases #undervaluation