അരൂർ: പുരാതനമായ അരൂർ കൊന്നപ്പാലങ്കണ്ടി ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവം 26 ന് ആരംഭിക്കും. 26 ന് രാവിലെ 9 ന് ഗണപതി ഹോമം, 10 ന് നിവേദ്യ പൂജ, 12 ന് ഉച്ചപൂജ, 3 ന് കലവറ ഘോഷയാത്ര, 6.30 ന് കൊടിയേറ്റ്, 7.30 ന് അരിചാർത്തൽ എന്നിവക്ക് ശേഷം കലാപരിപാടികളും നടക്കും.

27 ന് 9 ന് കലവറനിറക്കൽ, തുടർന്ന് വെള്ളാട്ടും നടക്കും. 8 .30 ന് തൃക്കലശം വരവ്, പൂക്കലശം വരവ്, തമ്പോലം, വെടിക്കെട്ട് എന്നിവ നടക്കും. 10 മുതൽ ഗുളികൻ അസുര പുത്രൻ വെള്ളാട്ട് എന്നിവ നടക്കും.
28 ന് രാവിലെ 9 മുതൽ വിവിധ തിറ നടക്കും. 12.30 ന് അന്നദാനവും തുടർന്ന് ഭഗവതി തിരുമുടിവെപ്പ്, തിരുടി പറിക്കൽ, എന്നിവക്ക് ശേഷം ഗുരുസിയോടെ സമാപിക്കും
#Prepared #festival #Arur #Konnapalkandi #Bhagavathy #Temple #Thira #Mahotsavam #start #26th