നാദാപുരം: സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി സുന്നി മഹല്ല് ഫെഡറേഷൻ നാദാപുരം മേഖല കമ്മിറ്റി നവോത്ഥാന സംഗമം സംഘടിപ്പിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ടി.പി.സി തങ്ങൾ ഉദ്ഘാടനം ചെയ്തു.

സയ്യിദ് എസ്പിഎം തങ്ങൾ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം മുഖ്യപ്രഭാഷണം നടത്തി. നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, ഹാരിസ് റഹ്മാനി തിനുര് വിഷയാവതരണം നടത്തി.
സയ്യിദ് ഹമീദ് തങ്ങൾ മഞ്ചേരി, അഹ്മദ് ബാഖവി ജാതിയേരി, ടി ടി കെ ഖാദർ ഹാജി, അസീസ് ഫൈസി കുയ്തേരി, ഇ.ടി. അസീസ് ദാരിമി, കെ കെ അന്ത്രു മാസ്റ്റർ, അഷ്റഫ് കൊറ്റാല, ജബ്ബാർ മൗലവി, കുഞ്ഞബ്ദുള്ള എടച്ചേരി, കെ കെ മൊയ്തു മാസ്റ്റർ, ടിഎംവിഅബ്ദുൽ ഹമീദ്, കോറോത്ത് അഹമ്മദ് ഹാജി സംസാരിച്ചു.
#samastha #annual #celebration #SMF #organized #revival #meeting