---
title: "സമര സജ്ജരാക്കാൻ; സിപിഐ എം നാദാപുരം ഏരിയ കാൽനട പ്രചരണ ജാഥ നാളെ  തുടങ്ങും"
english_title: "#prepare #strike #CPIM #Nadapuram #area #walking #campaign #march #start #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/271174/prepare-strike-cpim-nadapuram-area-walking-campaign-march-start-tomorrow"
published_at: "2025-02-18T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b4a5f830d9e_cpim.jpg"
keywords: []
---

# സമര സജ്ജരാക്കാൻ; സിപിഐ എം നാദാപുരം ഏരിയ കാൽനട പ്രചരണ ജാഥ നാളെ  തുടങ്ങും

> **Lead Summary:** നാദാപുരം : കേന്ദ്ര അവഗണയ്ക്കും, വിദ്യാഭ്യാസ രംഗത്തെ കാവിവെൽക്കരണത്തിനുമെതിരെ ഫിബ്രുവരി 25 ന് നടക്കുന്ന ആദായ നികുതി ഓഫീസ് മാർച്ചിൻ്റെ പ്രചരണാർത്ഥം സിപിഐ എം നാദാപുരം ഏരിയ സെക്രട്ടറി എ മോഹൻദാസ് നയിക്കുന്ന ഏരിയ കാൽ നട പ്രചരണ ജാഥ നാളെ വൈകീട്ട് 4 മണിക്ക് വിലങ്ങാട് തുടങ്ങും.

## Article Content

നാദാപുരം : കേന്ദ്ര അവഗണയ്ക്കും, വിദ്യാഭ്യാസ രംഗത്തെ കാവിവെൽക്കരണത്തിനുമെതിരെ ഫിബ്രുവരി 25 ന് നടക്കുന്ന ആദായ നികുതി ഓഫീസ് മാർച്ചിൻ്റെ പ്രചരണാർത്ഥം സിപിഐ എം നാദാപുരം ഏരിയ സെക്രട്ടറി എ മോഹൻദാസ് നയിക്കുന്ന ഏരിയ കാൽ നട പ്രചരണ ജാഥ നാളെ വൈകീട്ട് 4 മണിക്ക് വിലങ്ങാട് തുടങ്ങും.

സിപിഐ എം ജില്ല സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്യും. ജാഥ 20, 21, 22 തിയ്യതികളിൽ ഏരിയയിലെ 14 ലോക്കലുകളിൽ പര്യടനം നടത്തും. സി എച്ച് മോഹനൻ ഉപലീഡറും ടി പ്രദീപ് കുമാർ പൈലറ്റും ടി അനിൽകുമാർ മനേജറുമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/271174/prepare-strike-cpim-nadapuram-area-walking-campaign-march-start-tomorrow)