വാണിമേൽ: പുതിയ തലമുറയ്ക്ക് കായികരംഗത്ത് കൂടുതൽ അവബോധം നൽകുന്നതിനായി വാണിമേൽ വയൽപീടിക കേന്ദ്രീകരിച്ച് നിലവിൽ വന്ന സ്പോർട്സ് അക്കാദമിക്ക് കീഴിൽ മനോഹരമായ കളിമൈതാനം ഒരുങ്ങുന്നു.

രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി മുൻകൈയെടുത്താണ് വയൽപീടിക സ്പോർട്സ് അക്കാദമിക്ക് രൂപം നൽകിയത്. ബിരിയാണി ചലഞ്ചിലൂടെയും ജനകീയ പിന്തുണയോടെയും സമാഹരിച്ച തുക ഉപയോഗിച്ച് 40 സെന്റ് സ്ഥലം വിലക്ക് വാങ്ങിയാണ് കളി മൈതാനവും മറ്റു സംവിധാനങ്ങളും ഒരുക്കുന്നത്.
പ്രവർത്തി ഉദ്ഘാടന ചടങ്ങ് നാട്ടുകാർ ഉത്സവമാക്കി മാറ്റി. മഹാരാഷ്ട്ര മുസ്ലിംലീഗ് ട്രഷറർ സി എച്ച് ഇബ്രാഹിംകുട്ടി പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു.
സ്പോർട്സ് അക്കാദമി ചെയർമാൻ അഷ്റഫ് കൊറ്റാല അധ്യക്ഷത വഹിച്ചു.
#sports #playground #being #prepared #vanimel