വളയം: (nadapuram.truevisionnews.com) നാടിന് ഞെട്ടലായി ധന്യയുടെ വിയോഗം. അജ്മാനിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ധന്യയുടെ മൃതദേഹം 9 മണിയോടെ കല്ലുനിരയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

രാവിലെ 6 മണിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപി പ്രദീഷിൻറെ നേതൃത്വത്തിലാണ് കല്ലുനിരയിലെ വീട്ടിൽ എത്തിച്ചത്.
ധന്യയുടെ മരണം ഉൾക്കൊള്ളാനാവാതെ വിങ്ങുകയായിരുന്നു നാട്ടുകാരും വീട്ടുകാരും.
ഇന്നലെ രാത്രിയോടെയാണ് വളയം സ്വദേശിനി ധന്യയെ അജ്മാനിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് വാണിമേൽ സ്വദേശി ഷാജിക്കും മകൾക്കും ഒപ്പമായിരുന്നു ദുബൈയിൽ താമസം. ഇവർ രണ്ടു പേരും സംസ്കാര ചടങ്ങുകൾക്കായി ഇന്ന് നാട്ടിൽ എത്തിയിരുന്നു
#Dhanya #relatives #unable #accept #death #cremated #body