തണ്ണീർപന്തൽ: (nadapuramnews.com ) കനാൽ റോഡിലൂടെ പോകുകയായിരുന്ന ആൾട്ടോ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

തണ്ണീർപന്തൽ-അരൂർ റോഡിൽ നിന്ന് ഹോമിയോ ആശുപത്രി ഭാഗത്തേക്ക് പോകുമ്പോഴാണ് കാർ കനാലിലേക്ക് മറിഞ്ഞത്.
ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ ഡ്രൈവറും, യാത്രക്കാരും പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. കനാൽ തുറന്നതിനാൽ വലിയൊരളവിൽ വെള്ളമുണ്ടായിരുന്നു. പരിസരവാസികളും വിവരമറിഞ്ഞെത്തിയവരും ചേർന്നു കാർ കരക്ക് കയറ്റി.
#Car #falls #into #canal #Thanneerpanthal #Driver #passengers #miraculously #survive