ലഹരി വിരുദ്ധ റാലി , ലഹരി മാഫിയ ഉറക്കം നടിക്കുന്ന സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നൈറ്റ് അലർട്ട്

ലഹരി വിരുദ്ധ റാലി , ലഹരി മാഫിയ ഉറക്കം നടിക്കുന്ന സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നൈറ്റ് അലർട്ട്
Mar 17, 2025 05:21 PM | By Athira V

നാദാപുരം : വർധിച്ച് വരുന്ന ലഹരി മാഫിയയുടെ അതിക്രമങ്ങൾക്ക് പ്രതിരോധം തീർക്കേണ്ട സംസ്ഥാന സർക്കാർ ഉറക്കം നടിക്കുന്നതിനെതിരെ സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം നാദാപുരം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നൈറ്റ് അലർട്ട് സംഘടിപ്പിച്ചു.

ഇന്നലെ രാത്രി 10 മണിക്ക് കല്ലാച്ചിയിൽ നിന്ന് ആരംഭിച്ച് നാദാപുരം ബസ് സ്റ്റാന്റിൽ സമാപിച്ച ലഹരിവിരുദ്ധ റാലിക്ക് നൈറ്റ് അലേർട്ട് ലഹരി വിരുദ്ധ സംഗമവും നടന്നു.മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു.

കെഎം ഹംസ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇ ഹാരിസ് സ്വാഗതവും എ എഫ് റിയാസ് നന്ദിയും പറഞ്ഞു. നൈറ്റ് അലെർട്ടിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധം ഉയർന്നതോടൊപ്പം ലഹരി വിരുദ്ധ ബോധവത്കരണ പ്രഭാഷണങ്ങളും സംഘടിപ്പിച്ചു.

സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ലഹരി മാഫിയ വിലസുകയാണ്. ക്യാമ്പസുകളെ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചാണ് ലഹരി മാഫിയ പ്രധാനമായും പ്രവർത്തിക്കുന്നത്. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്രിമിനൽ കേസുകളിലെല്ലാം ലഹരി ഒരു പ്രധാന ഘടകമാണ്.

വീട്ടിലുള്ളവരെ പോലും കൊലപ്പെടുത്തുന്ന ഭീകരമായ വാർത്തകളാണ് ഓരോ ദിനവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെ ക്രിയാത്മകമായി തടയിടേണ്ട സംസ്ഥാന സർക്കാർ നിഷ്ക്രിയരായി മാറിയിരിക്കുന്നു. ഇതിനെതിരെ നടന്ന പ്രതിഷേധത്തിൽ യുവജന രോഷം ഇരമ്പി. നൂറ് കണക്കിന് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കാളികളായി.

ലഹരി മാഫിയ വിലസുന്ന പ്രദേശങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിന് പൊലീസ് തയ്യാറാവുന്നില്ല എന്ന് വ്യാപകമായ പരാതി ഉയർന്നിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മാർച്ച് 10മുതൽ 25 വരെയുള്ള ദിവസങ്ങളിലായി പഞ്ചായത്ത് തലങ്ങളിൽ ലഹരി വിരുദ്ധ കൂട്ടായ്മയും നടത്താൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. യുവജന സംഘടനകളെയും ക്ലബ്ബുകളെയും ഏകോപിപ്പിച്ച് ജാഗ്രതാ സമിതി രൂപീകരിക്കൽ, വിപുലമായ ഹൗസ് ക്യാമ്പയിൻ തുടങ്ങിയവ പഞ്ചായത്ത്‌തല ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ കെ നവാസ്, ഉവൈസ് ഫലാഹി, സയ്യിദ് മുഹമ്മദ് അലി യമാനി, സഹദ് കണ്ടിയിൽ, വി ജലീൽ, എം കെ അഷ്‌റഫ്, സി കെ നാസർ, നിസാർ എടത്തിൽ, മുഹ്‌സിൻ വളപ്പിൽ പ്രസംഗിച്ചു.

അജ്മൽ തങ്ങൾസ്, സി മുഹമ്മദ് ഫാസിൽ, മുഹമ്മദ് പേരോട്, ഒ മുനീർ, ഇ വി അറഫാത്ത്, റഫീഖ് കക്കംവെള്ളി, എ കെ ശാക്കിർ, റാഷിക് ചങ്ങരം കുളം, കെ എം സമീർ, അൻസാർ ഓറിയോൺ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

#Muslim #Youth #League #night #alert #against #government #pretending #be #asleep #drug #mafia

Next TV

Related Stories
വീട്ടു മുറ്റത്തെ വാഹനം കേടു വരുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ്

Apr 18, 2025 08:41 PM

വീട്ടു മുറ്റത്തെ വാഹനം കേടു വരുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ്

രാത്രിയുടെ മറവിലാണ് അതിക്രമം. ബാലൻ നാദാപുരം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം...

Read More >>
'വെറും 20 രൂപ മാത്രം', നാദാപുരത്ത് സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Apr 18, 2025 06:05 PM

'വെറും 20 രൂപ മാത്രം', നാദാപുരത്ത് സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലോക്ക്‌ കോ ഓഡിനേറ്റർ ഹണിമ ടി, വി ടി കെ മുഹമ്മദ്‌, നിസാർ എടത്തിൽ എന്നിവർ നേതൃത്വം...

Read More >>
മെയ് 8ന് സന്ദേശറാലി; വടകര - വില്യാപ്പള്ളി - ചേലക്കാട് റോഡ്‌ യാഥാർത്ഥ്യമാകുന്നു

Apr 18, 2025 05:54 PM

മെയ് 8ന് സന്ദേശറാലി; വടകര - വില്യാപ്പള്ളി - ചേലക്കാട് റോഡ്‌ യാഥാർത്ഥ്യമാകുന്നു

യോഗത്തിൽ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി.എൻ ഹമീദ് മാസ്റ്റർ...

Read More >>
ഗതാഗതം മുടങ്ങി, കല്ലാച്ചി - വിലങ്ങാട് റോഡിൽ മുരിങ്ങ പൊട്ടി വീണു

Apr 18, 2025 04:43 PM

ഗതാഗതം മുടങ്ങി, കല്ലാച്ചി - വിലങ്ങാട് റോഡിൽ മുരിങ്ങ പൊട്ടി വീണു

മരക്കൊമ്പുകൾ മുറിച്ചു മാറ്റിയതോടെയാണ് ബസ്സുകൾ ഉൾപ്പടെ...

Read More >>
കലാശപ്പോരാട്ടം; ദേശീയ വോളിബോൾ ടൂർണമെന്റിലെ ചാമ്പ്യൻമാരെ ഇന്നറിയാം

Apr 18, 2025 03:28 PM

കലാശപ്പോരാട്ടം; ദേശീയ വോളിബോൾ ടൂർണമെന്റിലെ ചാമ്പ്യൻമാരെ ഇന്നറിയാം

വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യൻ ആർമിയുടെ മിന്നും വിജയങ്ങൾ ആയിരുന്നു മൂന്ന് സെറ്റിലും...

Read More >>
 30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

Apr 18, 2025 11:53 AM

30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

സത്യനെ 10 കുപ്പി മദ്യവുമായി വാണിമേൽ വെള്ളിയോട് പള്ളിക്കുസ മീപത്തെ ബസ് സ്റ്റോപ്പിൽനിന്ന് വളയം പൊലീസും...

Read More >>
Top Stories