Mar 18, 2025 01:33 PM

വിലങ്ങാട് : ( nadapuramnews.in) വിലങ്ങാടിലെ പ്രകൃതി ദുരന്തബാധിത വില്ലേജുകളിലെ റവന്യു റിക്കവറി നടപടികൾക്കുള്ള മൊറട്ടോറിയം പ്രഖ്യാപിച്ച് സർക്കാർ.

വായ്പകളിലും വിവിധ സർക്കാർ കുടിശികകളിന്മേലും ഉള്ള എല്ലാ റവന്യൂ റിക്കവറി നടപടികൾക്കും ഒരു വർഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

1968ലെ കേരള റവന്യൂ റിക്കവറി ആക്ട് സെക്‌ഷൻ 83 ബി പ്രകാരമാണ് ഇളവ്. വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്യാട്, തിനൂർ, എടച്ചേരി, വാണിമേൽ, നാദാപുരം എന്നീ വില്ലേജുകളിലാണ് ബാധകമാവുക.

#Vilangad #natural #disaster #Government #announces #moratorium #revenue #recovery #measures

Next TV

Top Stories