വിലങ്ങാട്: ഉരുൾപൊട്ടലിൽ പുഴയിൽ വന്നടിഞ്ഞ മരങ്ങൾ, കല്ലുകൾ തുടങ്ങിയവ നീക്കം ചെയ്യുന്ന പ്രവർത്തി തുടങ്ങിയെങ്കിലും പുഴയോരത്തു തന്നെ ഈ അവശിഷ്ടങ്ങൾ തള്ളുന്നത് കാരണം അങ്ങാടിയിലെ കടകൾക്ക് ഭീഷണിയെന്ന് പരാതി.

100 മീറ്ററോളം നീളത്തിൽ അങ്ങാടിയോട് ചേർന്ന ഭാഗത്ത് പുഴയുടെ വീതി പകുതിയായി കുറഞ്ഞു. മഴ തുടങ്ങിയാൽ ടൗൺ പാലത്തിനും വിലങ്ങാട് അങ്ങാടിയിലെ പുഴയോട് ചേർന്ന ഭാഗത്തെ കടകൾക്കും ഭീക്ഷണിയാകും.
ഉരുൾപൊട്ടലിൽ വൻ നഷ്ടമുണ്ടായ വ്യാപാരികൾക്ക് ഒരു സഹായവും സർക്കാർ നൽകിയിട്ടില്ലെന്നും ഇനിയും വ്യാപാരികളെ വഴിയാധാരമാക്കുന്ന സമീപനം സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഏരത്ത് ഇക്ബാലും നിയോജക മണ്ഡലം പ്രസിഡന്റ് കണേക്കൽ അബ്ബാസും ആവശ്യപ്പെട്ടു.
#Complaints #Dumping #debris #Vilangad #landslide #river #poses #threat