നാദാപുരം : ബംഗലുരു ആസ്ഥാനമായി രാജ്യത്ത് പ്രവർത്തിക്കുന്ന എൻഎച്ച് ആർ ഡബ്ല്യുഎ ഫൗഡേഷൻ്റെ എച്ച്ആർ എക്സലൻസി അവാർഡിന് സി പി അബ്ദുസലാം അർഹനായി. പ്രമുഖ എൻജിഒ സംഘടനയായ എൻഎച്ച് ആർ ഡബ്ല്യുഎ ഏർപ്പെടുത്തിയതാണ് ഈ എക്സലൻസ് അവാർഡ്.

ഡൈവേർസിറ്റി ആൻറ് ഇൻക്ലൂഷൻ എന്ന വിഭാഗത്തിലാണ് അവാർഡിന് തെരഞ്ഞെടുത്തത്. പൊതു പങ്കാളിത്തം ഉറപ്പു വരുത്തി വൈവിധ്യങ്ങളായ പദ്ധതികൾക്ക് നേതൃത്വം നൽകിയതാണ് അവാർഡിന് അർഹമാക്കിയത്.
പൊതു വേദിയിലെ സജീവ സാന്നിധ്യവും, മികച്ച സംഘാടകനും കൂടിയായ സി. പി സലാമിന് കോഴിക്കോട് വെച്ച് നടന്ന സംഗമത്തിൽ അവാർഡ് ഏറ്റുവാങ്ങി.
ഇഖ്റ ഹോസ്പിറ്റൽ ചീഫ് ഡയരക്ടറും കൂടിയായ ഡോക്ടർ പി സി അൻവർ കൈമാറി. ഫാറുഖ് കോളേജ് പ്രിൻസിപ്പൽ ഡോ. ഐഷ സ്വപ്ന,ഡോ. പി.പി.യൂസഫലി,പ്രൊഫ.എ. കുട്ട്യാലികുട്ടി, ഡോ. ഇ.കെ. സാജിദ് തുടങ്ങിയവർ സന്നിതരായിരുന്നു.
#CPAbdusalam #receives #NHRWA #Foundation #HR #Excellence #Award