നാദാപുരം : സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്കും അംഗനവാടി ടീച്ചർമാർക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണാസമരം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി ബാബു ഒഞ്ചിയം യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വി വി. വി റിനീഷ് അധ്യക്ഷത വഹിച്ചു അഡ്വ: എ സജീവൻ,അഡ്വ:കെ എം രഘുനാഥ്,അഖില മര്യാട്ട്.വി കെ ബാലാമണി,കോടികണ്ടി മൊയ്തു, എരഞ്ഞിക്കൽ വാസു, ഒ.പി ഭാസ്ക്കരൻമാസ്റ്റർ,പിവി ചാത്തു , എ.പി ജയേഷ്, ഇ.വി ലീജൻ,പി വത്സലകുമാരി ടീച്ചർ, പി.വിജയലക്ഷമി, എ . വി മുരളീധരൻ,ഉമേഷ് പെരുവങ്കര തുടങ്ങിയവർ സംസാരിച്ചു.
#Dharna #strike #Congress #expresses #solidarity #ashaworkers #Anganwadi #teachers