നാദാപുരം: (nadapuram.truevisionnews.com) മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി നാദാപുരം ഉപ കേന്ദ്രത്തിൽ നടന്ന ഇഫ്‌താർ സംഗമം ശ്രദ്ധേയമായി. വൈദ്യർ അക്കാദമി എക്സിക്യൂട്ടീവ് അംഗങ്ങളും രാഷ്ട്രീയ സാമൂഹ്യ വ്യാപാര കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും മാധ്യമ പ്രവർത്തകരും പങ്കെടുത്തു.

ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കേരള മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ഉപ കേന്ദ്രം സെക്രട്ടറി സി എച്ച് മോഹനൻ സ്വാഗതം പറഞ്ഞു. കെ വി നാസർ ഇഫ്‌താർ സന്ദേശം നൽകി.
സി പി എം ഏരിയ സെക്രട്ടറി എ മോഹൻദാസ്, ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ബാസ് കണയ്ക്കൽ, മുൻ മെമ്പർ വി എ അമ്മദ് ഹാജി, മാധ്യമ പ്രവർത്തകൻ സി രാകേഷ്, കവി എസ് എം അഷ്റഫ്, ടി ബാബു, രാജീവ് വള്ളിൽ, എ കെ ഹരിദാസൻ, പി പി കുഞ്ഞബ്ദുള്ള, എ പി ദിനേശൻ, സജീവൻ കല്ലാച്ചി തുടങ്ങിയവർ സംസാരിച്ചു. ഫസൽ നാദാപുരം, പ്രദീപൻ വരിക്കോളി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
#Iftar #gathering #Moinkutty #Vaidyar #Academy #remarkable