ഇരിങ്ങണ്ണൂർ : കച്ചേരി യു.പി. സ്കൂൾ വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. രാജൻ അധ്യക്ഷനായി.

സർവ്വീസിൽ നിന്ന് വിരമിക്കുന്ന യു. കൃഷ്ണൻ മാസ്റ്റർക്ക് ഉപഹാരം നൽകി. കേരള സംസ്ഥാന ചലച്ചിത്ര ബാല താര അവാർഡ് ജേതാവ് തെന്നൽ അഭിലാഷ് മുഖ്യാതിഥി ആയിരുന്നു. തെന്നൽ അഭിലാഷിന് ചടങ്ങിൽ വച്ച് ഉപഹാരം നൽകി ആദരിച്ചു.
ഹെഡ്‌മിസ്ട്രസ് എ.കെ സുജ, മാനേജർ ടി.പി. രാജീവൻ,സതി മാരാം വീട്ടിൽ,കെ ടി.കെ രാധ, രമേശൻ കൂമുള്ളി, ഷിജിന, രാജീവൻ തുണ്ടിയിൽ, കെ.പി റൗദ എന്നിവർ സംസാരിച്ചു.
#Farewell #kacheri ##UP #School #annual #celebration #remarkable