നാദാപുരം: (nadapuram.truevisionnews.com) ഉറ്റവർക്കും ഉടയവർക്കും ഉൾക്കൊള്ളാനാവാതെ കാർത്തികയുടെ മരണം. തൂണേരിയിൽ തീ കൊളുത്തി മരിച്ച വിദ്യാർത്ഥിനിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 5.30 ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

തൂണേരി ടൗണിനടുത്തെ കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് വീടിൻ്റെ മുകളിലത്തെ മുറിയിൽ തീക്കൊളുത്തിയ നിലയിൽ വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. ഉടൻ നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മാഹി മഹാത്മാഗാന്ധി ഗവ. കോളജ് ബി എസ് സി ഫിസിക്സ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് കാർത്തിക. പെൺകുട്ടി സ്വയം തീക്കൊളുത്തിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
കുറച്ചു നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു കാർത്തിക. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
അച്ഛൻ : സുകുമാരൻ (മൈത്രി സ്റ്റോർ ഇരിങ്ങണ്ണൂർ) അമ്മ : ശോഭ വള്ള്യാട് . സഹോദരി: ദേവിക (ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി )
Farewell with tears; Body of Karthika, who died by burning in Thuneri, cremated