പുറമേരി: കുനിങ്ങാട് എം എൽ പി സ്കൂളിൻ്റെ 122-ാം വാർഷികാഘോഷവും 32 വർഷത്തെ സേവനത്തിൽ നിന്നും വിരമിക്കുന്ന എം. കുഞ്ഞബ്ദുള്ള മാസ്റ്റർക്കുള്ള യാത്രയപ്പും വിവധ പരിപാടികളോടെ നടന്നു. പൊതു സമ്മേളനം വാർഡ് മെമ്പർ അജയ് പുതിയോട്ടിലിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം കൺവീനർ ലില്ലി മോൾ റിപ്പോർട്ട് അവതരണം നടത്തി. സജീവൻ ചെമ്മരത്തൂർ മുഖ്യ പ്രഭാഷണം നടത്തി. ഉപഹാര സമർപ്പണവും എൻ്റോവ്മെൻ്റ് വിതരണവും ചോമ്പാല എ. ഇ. ഒ സപ്ന ജൂലിയറ്റ് നിർവ്വഹിച്ചു.
വാർഡ് മെമ്പർ രജീഷ് ഇ.ടി.കെ, പി ടി എ പ്രസിഡന്റ് രാജു, കെ.ടി.കെ ബാലകൃഷ്ണൻ, മുഹമ്മദ് പുറമേരി ,അജിത്ത് പുതിയോട്ടിൽ , ചന്ദ്രൻ പി.കെ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ വിജീഷ് ഇ ടി കെ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷൈമ ടീച്ചർ നന്ദിയും പറഞ്ഞു.
മലബാർ മെഡിക്കൽ കോളേജ് ഉള്ളേരിയുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ്, കളറിങ് മത്സരം, അംഗൻവാടി , നഴ്സറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഗാനമേളയും നടന്നു.
#Annual #celebration #farewell #Kuningad #MLP #School