വാണിമേൽ :സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി എന്ന വിപത്തിനെതിരെയുള്ള പോരാട്ടം വിദ്യാലയങ്ങളിൽ നിന്ന് ആരംഭിക്കണമെന്ന് ഇ.കെ വിജയൻ എം.എൽ.എ അഭിപ്രായപ്പെട്ടു. വാണിമേൽ എം.യു.പി സ്കൂളിൻ്റെ 116-ാം വാർഷികാഘോഷത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഘോഷ പരിപാടിയുടെ ഉദ്ഘാടനം റോബോട്ട് നിർവഹിച്ചത് കയതുകമായി. ശിഹാബുദ്ദീൻ പൊയ്ത്തും കടവ് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് ജലീൽ ചാലക്കണ്ടി അധ്യക്ഷനായി.
2024-25 അക്കാദമിക് വർഷത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പൂർവ്വ വിദ്യാർത്ഥികളെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ, വൈസ് പ്രസിഡണ്ട് സൽമാ രാജു, മുൻ നാദാപുരം എ ഇ ഒ രാജീവൻ പുതിയെടത് എന്നിവർ ആദരിച്ചു.
സ്കൂൾ മാനേജർ എം.കെ അമ്മദ്, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് എ.കെ മമ്മു, മുൻ പ്രധാന അധ്യാപകരായിരുന്ന അച്യുതൻ, അബ്‌ദുറഹിമാൻ കുന്നത്ത് എന്നിവർ സംസാരിച്ചു. ഹെഡ്‌മാസ്റ്റർ സി.വി അബ്‌ദുൽ അസീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.വി നജീബ് നന്ദിയും അറിയിച്ചു
#fight #against #drug #addiction #start #schools #EKVijayan #MLA