Featured

കല്ലാച്ചിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

News |
Apr 13, 2025 10:37 AM

നാദാപുരം: കല്ലാച്ചിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. വിഷ്‌ണു മംഗലം കിഴക്കെ പറമ്പത്ത് കെ.പി.റഹീസ് (27), കല്ലാച്ചിയിലെ ടാക്‌സി ജീപ്പ് ഡ്രൈവർ വിഷ്‌ണുമംഗലം ചമ്പോട്ടുമ്മൽ കെ.മുഹമ്മദ് സയിദ് (27) എന്നിവരാണ് പിടിയിലായത്.

മുഹമ്മദ് സയിദിൽ നിന്ന് 0.11 ഗ്രാം എംഡിഎംഎ കണ്ടെത്തി. ലഹരി കടത്താൻ ഉപയോഗിച്ച KL18 AC 8424 നമ്പർ സ്കൂ‌ട്ടർ പോലീസ് കസ്റ്റഡിയിൽ എടുത്തു.

തെരുവൻ പറമ്പ് ഗവ.കോളജ് റോഡിൽ നിന്നാണ് റഹീസ് പിടിയിലായത്. ഇയാളിൽ നിന്ന് 0.05 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. നാദാപുരം പോലീസും ഡിവൈഎസ്‌പി എ.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

#Two #youths #arrested #MDMA #Kallachi

Next TV

Top Stories










News Roundup