Apr 14, 2025 11:07 AM

നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്ത് ദേശീയ വോളിബോൾ ടൂർണമെന്റ ഓരോ ദിവസവും ആവേശമേറുകയാണ്.

ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ മൂന്ന് സെറ്റിലും ഇന്ത്യൻ എയർ ഫോഴ്‌സിനെ നിലംപരിശാക്കി ഇന്ത്യൻ ആർമി ഉജ്ജ്വല വിജയം സ്വന്തമാക്കി.

ഒന്നാം സെറ്റിൽ 16 -25 എന്ന പോയിന്റ് നിലയിൽ ഇന്ത്യൻ ആർമി വിജയിച്ചു. രണ്ടാം സെറ്റിൽ 28 -27 പോയിന്റിൽ ഇന്ത്യൻ ആർമി ഇന്ത്യൻ അയർഫോഴ്‌സിനെ പരാജയപ്പെടുത്തി. മൂന്നാം സെറ്റിലും 17- 25 എന്ന പോയിന്റ് നിലയിൽ ഇന്ത്യൻ ആർമി വിജയിച്ചു.

ഇന്ന് നടക്കുന്ന വോളിബാൾ മത്സരത്തിൽ ഇൻകം ടാക്‌സ് ചെന്നൈയും കെ എസ് ഇ ബി യും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ ആർമി, കേരള പൊലീസ്, കെ എസ് ഇ ബി, കൊച്ചിൻ കസ്റ്റംസ്, ഇൻകം ടാക്സ് ചെന്നൈ, ഇന്ത്യൻ എയർ ഫോഴ്‌സ് എന്നീ ടീമുകളാണ് എട്ടു നാൾ നീളുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.

ഓക്സ് ഫോർഡ് മാർഷൽ ആർട്സ് ഇൻ്റർനേഷണൽ അക്കാദമിയാണ് എട്ട് നാൾ നീണ്ടു നിൽകുന്ന ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്.

നാദാപുരം ടൗണിനു സമീപം സജീകരിച്ച ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഏകദേശം 5000 പേർക്ക് ഇരിക്കാവുന്ന വിപുലമായ ഗാലറിയാണ് ഒരുക്കിയിരിക്കുന്നത്.



#IndianArmy #scores #thrilling #victory #defeating #IndianAirForce #volleyball #tournament

Next TV

Top Stories