എടച്ചേരി: ചക്കകൊണ്ടുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സാധ്യതകളെ അവതരിപ്പിച്ച് വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം 70-ാം വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീയുമായി ചേർന്ന് സംഘടിപ്പിച്ച ചക്ക ഫെസ്റ്റ് ശ്രദ്ധേയമായി.

കൃഷി ഓഫീസർ എസ് ആർ സാന്ദ്ര ഉദ്ഘാടനം ചെയ്തു. ബിന്ദു വണ്ണാന്റെവിട അധ്യക്ഷനായി. ഇ കെ വിജയൻ എംഎൽഎ മുഖ്യാതിഥിയായി.
മത്സരത്തിൽ 13-ാം വാർഡ് സി ഡിഎസ് ഒന്നാംസ്ഥാനവും 10-ാം വാർഡ് സിഡിഎസ് രണ്ടാംസ്ഥാനവും 3, 14 വാർഡുകൾ മുന്നാം സ്ഥാനവും നേടി. ഉൽപ്പന്നങ്ങൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റഴി ക്കപ്പെട്ടു.
ജില്ലാ ലൈബ്രറി കൗ ൺസിൽ സെക്രട്ടറി എൻ ഉദയൻ രാജീവ് വള്ളിൽ, കെ ടി കെ പ്രേമ ചന്ദ്രൻ, കെ ഹരീന്ദ്രൻ, കെ രാമച ന്ദ്രൻ, കെ ബാലൻ, കെ ശ്രീന, വി കെ രജനി എന്നിവർ സംസാ രിച്ചു
#Jackfruit #Fest #Edacherry #stands #out #variety #flavors