പുറമേരി: പുറമേരി പഞ്ചായത്ത് 14-ാം വാ ർഡ് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വിവേക് കൊടുങ്ങാംപുറത്തിന്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദി നേശൻ ഉദ്ഘാടനം ചെയ്തു. കെ ടി കെ ബാലകൃഷ്ണൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എ മോഹൻദാസ്, വി പി കുഞ്ഞിക ഷ്ണൻ, അഭിജിത്ത് കോറോത്ത്, കെ പി വനജ, അഡ്വ. വിവേക് കൊടുങ്ങാംപുറത്ത് എന്നിവർ സംസാരിച്ചു.
ടി സുധീഷ് സ്വാഗതം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അഭിജിത്ത് കോറോത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി സുധീ ഷ്, പ്രസിഡൻ്റ് സജീന്ദ്രൻ, ട്രഷറർ എം അശ്വിൻ എന്നിവർ ഭാരവാഹികളായി
#LDF #organizes #election #convention #purameri