വളയം: (nadapuram.truevisionnews.com) വളയത്ത് വീട് നിർമാണത്തിന് സൂക്ഷിച്ച മര ഉരുപ്പടികൾ തീവെച്ച് നശിപ്പിച്ച നിലയിൽ. വളയം ചെക്കോറ്റിയിലെ കോറോത്ത് താഴെ ഷീജയുടെ ഉടമസ്ഥതയിലെ നിർമാണത്തിലിരിക്കുന്ന വീടിനകത്ത് സൂക്ഷിച്ച തേക്ക് മര ഉരുപ്പടികളാണ് നശിപ്പിച്ചത്.

ഒരു ലക്ഷത്തിലധികം രൂപയുടെ നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ എത്തി സ്ഥലത്ത് പരിശോധന നടത്തി
#Wooden #logs #stored #building #house #Valayam #found #ground #being #set #fire