പാറക്കടവ്:(nadapuram.truevisionnews.com) 'കളിയും ചിരിയും' ഏകദിന സൗജന്യ സമ്മർ ക്യാമ്പിനു ഞായറാഴ്ച 11.00 മണിക്ക് പാറക്കടവിൽ തുടക്കമാവും. എല്ലാറ്റിലും മിടുക്കരായിട്ടും പഠനത്തിൽ മാത്രം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്ക് കളിയും ചിരിയുമായി പഠനം ആസ്വദിക്കാനുള്ള പരിശീലനം നൽകുകയാണ് ക്യാമ്പിൻ്റെ ലക്ഷ്യം.

പാറക്കടവ് അക്സെൽ മെന്ററിങ് ഹബിൽ വെച്ച് ആണ് നടക്കുന്നത്. പരിശീലകയും അധ്യാപികയുമായ സുമയ്യ കെൻസ് നേതൃത്വം നൽകും. പങ്കെടുക്കാൻ താല്പര്യമുള്ള, ഒന്നാം ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ പേര്, രക്ഷിതാവിൻ്റെ പേര്, അഡ്രസ്സ് എന്നിവ 7907241551 എന്ന നമ്പറിൽ വാട്‌സ്ആപ്പ് വഴി രജിസ്റ്റർ ചെയ്യുക.
#Play-and-laughter#One-day #free #summer-camp #children #difficulties #Sunday