വാണിമേൽ: സാമൂഹിക ദുരന്തമായി മാറിയ രാസലഹരിയും, കൊലപാതക പരമ്പരകളും പുതുതലമുറയിൽ വലിയ അരാചകത്വങ്ങൾ സൃഷ്ടിക്കുന്ന വർത്തമാന സാഹചര്യത്തിൽ മനുഷ്യ മനസ്സുകളിൽ ധാർമികലഹരി പടർത്തലാണ് പരിഹാരമാർഗ്ഗമെന്ന് പാണക്കാട്‌സയ്യിദ് അബ്ബാസലി ശിഹാബ്‌തങ്ങൾ.

വെള്ളിയോട് ദാറുസ്സലാം അക്കാദമി ഹുദവി കോഴ്‌സിൻ്റെ രണ്ടാംബാച്ച് പഠനാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി ചെയർമാൻ സി പി പോക്കർ ഹാജി അധ്യക്ഷത വഹിച്ചു.
അക്കാദമി നിർമ്മാണ ഫണ്ട് ഈന്തുമ്മൽ അബൂട്ടി തങ്ങൾക്ക് കൈമാറി. ദാറു സലാം അസ്മി പ്രീസ്കൂൾ കോൺ വെക്കേഷൻ സർട്ടിഫിക്കറ്റുകൾ തങ്ങൾ വിതരണം ചെയ്‌തു. അക്കാദമി ഖത്തർ കമ്മിറ്റി നൽകുന്ന ഉപഹാരം തങൾക്ക് കല്ലിൽ അബ്‌ദുറഹ്മാനും പടയൻ ജലീലും മുത്താച്ചിക്കുന്നുമൽ ബഷീറും ചേർന്നു നൽകി. മഹല്ല് ഖാസി കാസിം ദാരിമി മുഖ്യ പ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ഫസലുറഹ്മാൻ ഹുദവി, അമ്പലക്കണ്ടി അബ്‌ദുറഹിമാൻ, സി വി എം വാണിമേൽ, എം എൻ, പൂക്കു തങ്ങൾ,പി പി അമ്മദ്, എം എൻ ഹാഷിം തങ്ങൾ, കെ കെ കുഞ്ഞബ്‌ദുള്ള, പള്ളിക്കണ്ടത്തിൽ കുഞ്ഞാലി ഹാജി, സദ്ദാം ഫൈസി, ഇസ്മായിൽ വാഫി. എ കെ അഷ്റഫ് പുള്ളിയാക്കാറ, അഷ്റഫ് കൊറ്റാല, എം കെ മജീദ്, കെ, വി ആരിഫ്, പി. ടി. മഹമൂദ്, പുത്തലത്ത് അമ്മദ്, സിദ്ദീഖ് വെള്ളിയോട്, ജംഷിദ്, അൻഷിൽ, റിഫാദ്, ഫാറൂഖ്, റഹീസ് ഹുദവി, അറഫാത്ത് ഹുദവി, ഫാരിസ് ഹുദവി എന്നിവർ സംസാരിച്ചു. നൗഷാദ് വാണിമേൽ സ്വാഗതവും കുറുക്കമ്പത്ത് കുഞ്ഞബ്‌ദുള്ള നന്ദിയും പറഞ്ഞു.
#Morality #addiction #good #society #PanakkadSyedAbbasaliShihabtangal