എടച്ചേരി :കർഷകസംഘം വെള്ളൂർ മേഖലാ കമ്മിറ്റിയും പുറമേരി സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി വെള്ളൂർ സൗത്തിൽ പറപ്പട്ടോളി വയലിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.

പുറമേരി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡൻ്റ് ടി.അനിൽകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ടി.എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.കെ ചന്ദ്രൻ, ടി.പി രഞ്ജിത്ത്, സി.എച്ച് വിജയൻ, ഇടി രജിലേഷ്, എൻ. എം രജീഷ്, കുരുമ്പേരി ബാബു എന്നിവർ നേതൃത്വം നൽകി.
#Vegetable #cultivation #harvesting #Velloor #South