Apr 28, 2025 05:17 PM

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചിയിൽ വെട്ടേറ്റ യുവാവിന്റെ ശസ്ത്രക്രിയ പൂർത്തിയായി. രജീഷ് അപകടനില തരണം ചെയ്തതായാണ് പൊലീസ് നൽകുന്ന വിവരം.

വീട്ടിൽ അക്രമ സ്വഭാവം കാണിച്ച 17-കാരനെ അനുനയിപ്പിക്കുന്നതിനിടെയാണ് രജീഷി(40)ന് ഇന്നലെ രാത്രി വെട്ടേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

പതിനേഴുകാരനെതിരെ വധ ശ്രമത്തിന് നാദാപുരം പൊലീസ് കേസെടുത്തു. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിൽ അക്രമ സ്വഭാവം കാണിച്ച 17-കാരനെ നിയന്ത്രിക്കാൻ രക്ഷിതാക്കൾ വിളിച്ചതിനെ തുടർന്നാണ് രജീഷ് വീട്ടിന് സമീപത്ത് എത്തിയത്. ഈ സമയത്താണ് കൈയിലിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വിദ്യാര്‍ത്ഥി രജീഷിനെ വെട്ടിയത്. കുട്ടി മദ്യ ലഹരിയിൽ ആയിരുന്നില്ല അക്രമം നടത്തിയതെന്ന് നാദാപുരം പൊലീസ് ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

പ്ലസ്ടു വിദ്യാർത്ഥിയായ 17 കാരന് വീട്ടിലെ സ്കൂട്ടർ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. ഇത് ലംഘിച്ച് ഇൻഷുറൻസ് ഇല്ലാത്ത സ്കൂട്ടറുമായി വിദ്യാർത്ഥി സുഹൃത്തുക്കൾക്കൊപ്പം കറങ്ങിയിരുന്നു. റോഡരികിൽ നിർത്തിയിട്ട ഈ സ്കൂട്ടർ ബന്ധു ജീപ്പിൽ കയറ്റി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിരുന്നു ഇതാണ് വിദ്യാർത്ഥിയെ പ്രകോപിതനാക്കിയത്.

Surgery completed youth stabbed Kallachi nadapuram

Next TV

Top Stories










News Roundup