വാണിമേൽ: (nadapuram.truevisionnews.com) കശ്മിരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നത് കേന്ദ്ര സർക്കാറിന്റെ സുരക്ഷാ വീഴ്ച്ചയും രാജ്യത്തിൻ്റെ രഹസ്യാന്വേഷണ ഏജൻസിയുടെ പരാജയമാണെന്നും, കേന്ദ്ര ആഭ്യന്തര മന്ത്രി ഇതിന് മറുപടി പറയണമെന്നും വാണിമേൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഭീകരവാദ വിരുദ്ധ സദസ്സ് ആവശ്യപ്പെട്ടു.

സർവ്വ കക്ഷി യോഗത്തിൽ പങ്കെടുക്കാതെ പ്രധാനമന്ത്രി ബീഹാറിലെ തെരെഞ്ഞെടുപ്പിന് മുന്നോടിയുള്ള റാലിയിൽ പങ്കെടുക്കാൻ പോയത് മോഡിക്ക് രാഷ്ട്ര സുരക്ഷായേക്കാൾ പ്രാധാന്യം തെരഞ്ഞെടുപ്പ് നേട്ടമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രവർത്തകർ മെഴുകുതിരി വെട്ടം പിടിച്ചു കൊണ്ട് ഭീകരവാദത്തിനെതിരെ പ്രതിജ്ഞ എടുത്തു. ഭീകരവാദ വിരുദ്ധ സദസ്സ് ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് യു കെ അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എൻ കെ മുത്തലിബ് അധ്യക്ഷത വഹിച്ചു.
കെ ബാലകൃഷ്ണൻ, ചള്ളയിൽ കുഞ്ഞാലി, കല്ലിൽ കഞ്ഞബ്‌ദുള്ള, വിജയൻ കെ പി, ശശി പി എസ്, കെ പി അബ്ദുള്ള, രവിന്ദ്രൻ വയലിൽ, രാജൻ കമ്പ്ളിപ്പാറ,രാജൻ കെ, സമീർ കെ കെ, ഹമിദ് കെ കെ, രവി മഠത്തിൽ, സജീഷ് കുമാർ കല്ലിൽ, അഫ്‌സൽ പി കെ, സിനാൻ പാക്കോയി, ഫയാസ് വെള്ളിയോട് തുടങ്ങിയവർ നേതൃത്വം നൽകി
kashmir pahlgam terror attack Anti terrorism rally Congress