എടച്ചേരി: (nadapuram.truevisionnews.com) കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ സങ്കുചിത രാഷ്ട്രീയത്തിൻ്റെ പേരിൽ അസ്ഥിരപ്പെടുത്തി രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തെ പ്രതിരോധിക്കുമെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം അഡ്വ: പി വസന്തം പറഞ്ഞു.

സിപിഐ ഇരുപത്തിഅഞ്ചാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള നാദാപുരം മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ടി സുഗതൻ, ഷീമ വള്ളിൽ, വിമൽ കുമാർ കണ്ണങ്കൈ എന്നിവർ അടങ്ങിയ പ്രസിഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി കെ കെ ബാലൻ,ഇ കെ വിജയൻ എംഎൽഎ, ടി കെ രാജൻ മാസ്റ്റർ, അഡ്വപി ഗവാസ്, പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി പ്രസംഗിച്ചു.
ശ്രീജിത്ത് മുടപ്പിലായി രക്തസാക്ഷി പ്രമേയവും വി പി ശശിധരൻ അനുശോചന പ്രമേയവും മണ്ഡലം സെക്രട്ടറി എം ടി ബാലൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
മണ്ഡലത്തിലെ മുതിർന്ന പാർട്ടി നേതാവ് എം സി നാരായണൻ നമ്പ്യാർ പതാക ഉയർത്തി. സ്വാഗത സംഘം ചെയർമാൻ സി സുരേന്ദ്രൻ സ്വാഗതവും ജന: കൺവീനർ കളത്തിൽ സുരേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. മണ്ഡലം സെക്രട്ടറിയായി ശ്രീജിത്ത് മുടപ്പിലായിയെയും 15 അംഗ മണ്ഡലം കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
CPI 25th Party Congress delegates conference Nadapuram Mandal conference Adv P Vasantham