നാദാപുരം: (nadapuram.truevisionnews.com) കടത്തനാട് കളരി സംഘം 20ാം വാർഷികാഘോഷം വിവിധ പരിപാടികൾക്ക് ശേഷം സമാപിച്ചു. ചാലപ്രത്തെ പ്രേമൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഇരുപത് വർഷങ്ങളായി നൂറ് കണക്കിനാളുകളെ അഭ്യാസ മുറകൾ പഠിപ്പിച്ചും കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ കളരി അഭ്യാസ മുറകൾ അവതരിപ്പിച്ചിട്ടുമുണ്ട്.

വാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര, സാംസ്കാരിക സദസ്സ് , കൈകൊട്ടിക്കളി, നൂറിൽപരം കുട്ടികൾ അണിനിരന്ന കളരിപയറ്റ്, കണ്ണൂർ നാട്ടു പൊലിമ അവതരിപ്പിച്ച പാട്ടരങ്ങ്, മാധവൻ കാസർഗോഡ് നയിച്ച നാടൻ പാട്ടുകൾ എന്നിവയും അരങ്ങേറി.
ആവോലo മഹാവിഷ്ണു ക്ഷേത്രപരിസരത്തെ വേദിയിൽ നടന്ന സാംസ്കാരിക സദസ്സ് ഫോക്ലെന്റ് അക്കാദമി ചെയർമാൻ ഡോ. വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി ലാവ്ലിൻ അധ്യക്ഷത വഹിച്ചു.
തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ, വാർഡ് മെമ്പർ മധു മോഹൻ ,ഡോ.ടി.എസ് കൃഷ്ണകുമാർ , നാദാപുരം ജർണലിസ്റ്റ് യൂനിയൻ സെക്രട്ടറി വത്സരാജ് മണലാട്ട് , പ്രദീപൻ,തൂണേരി വില്ലേജാഫീസർ എം.പി നന്ദകുമാർ , ക്ഷേത്ര സമിതി പ്രസിഡണ്ട് ആനന്ദ കൃഷ്ണൻ , ക്ഷേത്രം തന്ത്രി ഡോ. പ്രസാദ് ഏറാഞ്ചേരി ഇല്ലം,ഡോ. ഫാത്തിമ വർദ്ധ എന്നിവർ പ്രസംഗിച്ചു.
കടത്തനാട് കളരി സംഘം സെക്രട്ടറി കെ.കെ ബിജു സ്വാഗതവും പ്രേമൻ ഗുരുക്കൾ നന്ദിയും പറഞ്ഞു. കവി ശ്രീനിവാസൻ തുണേരി എഴുതിയ സ്വാഗതഗാനം ഇസ്മയിൽ നാദാപുരം ആലപിച്ചു.
Kadathanad Kalari Sangham 20th anniversary celebration