ലെവല്‍ക്രോസ് ഇല്ലാത്ത കേരളം സര്‍ക്കാരിന്റെ സ്വപ്നപദ്ധതി -മന്ത്രി മുഹമ്മദ് റിയാസ്

ലെവല്‍ക്രോസ് ഇല്ലാത്ത കേരളം സര്‍ക്കാരിന്റെ സ്വപ്നപദ്ധതി -മന്ത്രി മുഹമ്മദ് റിയാസ്
Apr 28, 2025 10:40 PM | By Jain Rosviya

നാദാപുരം: ലെവല്‍ക്രോസ് ഇല്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നാദാപുരം റോഡ് റെയില്‍വേ അടിപ്പാത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എട്ട് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും ഒരു സര്‍ക്കാരിന്റെ കാലത്ത് ഇത്രയും പൂര്‍ത്തീകരിക്കുന്നത് ചരിത്രമാണെന്നും മന്ത്രി പറഞ്ഞു. പലയിടങ്ങളിലും അടിപ്പാത നിര്‍മാണം സങ്കീര്‍ണമാണെങ്കിലും അത് ലളിതമാക്കി സാധ്യമാക്കാനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്. 2025 ഡിസംബറോടെ ദേശീയപാത വികസനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെ.കെ രമ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ സി.കെ നാണു മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ എം സത്യന്‍, ജില്ലാ പഞ്ചായത്ത് അംഗം എന്‍ എം വിമല, യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന്‍, പഞ്ചായത്ത് അംഗങ്ങള്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രദേശവാസികളുടെ കലാപരിപാടികളും ഘോഷയാത്രയും നടന്നു.

സി.കെ നാണു വടകര എംഎല്‍എയായ കാലത്താണ് അടിപ്പാത നിര്‍മാണത്തിന് തുടക്കമിടുന്നത്. എംഎല്‍എയുടെ ആസ്തി വികസനഫണ്ടും മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ടും ഉപയോഗിച്ചാണ് അടിപ്പാതയും അനുബന്ധ പ്രവൃത്തികളും പൂര്‍ത്തീകരിച്ചത്. നാദാപുരം റോഡില്‍ കിഴക്കും പടിഞ്ഞാറുമായി മുറിക്കുന്ന റെയില്‍പാളം മുറിച്ചുകടക്കാന്‍ അടിപ്പാത വേണമെന്ന പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ഥ്യമായത്.

Nadapuram Road Railway Underpass inaugaration

Next TV

Related Stories
പുതിയ കെട്ടിടം;  ഇയ്യങ്കോട് നിർമ്മിച്ച രണചേതന കെട്ടിടം ഉദ്ഘാടനം ചെയ്തു

Apr 28, 2025 09:52 PM

പുതിയ കെട്ടിടം; ഇയ്യങ്കോട് നിർമ്മിച്ച രണചേതന കെട്ടിടം ഉദ്ഘാടനം ചെയ്തു

രണചേതന കലാകായിക വേദി ഇയ്യങ്കോട് നിർമ്മിച്ച കെട്ടിടം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം...

Read More >>
ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്രനീക്കം പ്രതിരോധിക്കും -അഡ്വ: പി വസന്തം

Apr 28, 2025 09:14 PM

ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്രനീക്കം പ്രതിരോധിക്കും -അഡ്വ: പി വസന്തം

സിപിഐ ഇരുപത്തിഅഞ്ചാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള നാദാപുരം മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 28, 2025 08:24 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
ഭീകരവാദ വിരുദ്ധ സദസ്സ്; പ്രധാന മന്ത്രി മോഡിക്ക് രാജ്യ സുരക്ഷയേക്കാൾ പ്രധാനം തെരഞ്ഞെടുപ്പ് നേട്ടം -കോൺഗ്രസ്സ്

Apr 28, 2025 07:45 PM

ഭീകരവാദ വിരുദ്ധ സദസ്സ്; പ്രധാന മന്ത്രി മോഡിക്ക് രാജ്യ സുരക്ഷയേക്കാൾ പ്രധാനം തെരഞ്ഞെടുപ്പ് നേട്ടം -കോൺഗ്രസ്സ്

വാണിമേൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭീകരവാദ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു...

Read More >>
കല്ലാച്ചിയിൽ വെട്ടേറ്റ യുവാവിന്റെ ശസ്ത്രക്രിയ പൂർത്തിയായി; രജീഷ് അപകടനില തരണം ചെയ്തു

Apr 28, 2025 05:17 PM

കല്ലാച്ചിയിൽ വെട്ടേറ്റ യുവാവിന്റെ ശസ്ത്രക്രിയ പൂർത്തിയായി; രജീഷ് അപകടനില തരണം ചെയ്തു

കല്ലാച്ചിയിൽ വെട്ടേറ്റ യുവാവിന്റെ ശസ്ത്രക്രിയ പൂർത്തിയായി....

Read More >>
Top Stories