ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ഡിവൈഎഫ്ഐ ഇരിങ്ങണ്ണൂർ ഈസ്റ്റ്, കച്ചേരി നോർത്ത് യൂണിറ്റുകൾ ചേർന്ന് സംഘടിപ്പിച്ച ഗ്രാമോത്സവം സമാപിച്ചു. സമാപന സമ്മേളനം എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ അനുശ്രീ ഉദ്ഘാടനം ചെയ്തു. ഇ എം കിരൺലാൽ അധ്യക്ഷനായി.

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ തെന്നൽ അഭിലാഷിനെ അനുമോദിച്ചു. ടി അനിൽകുമാർ പി രാഹുൽ രാജ്, എൻ കെ മിഥുൻ, എം ശരത്, കെ മിഥുൻ, എം ബാ ബു, ശിങ്ക, കെ ടി കെ രാധ, അശ്വി നി, രജിൻ, ടി ആദിഷ്, നിതിൻരാജ് എന്നിവർ സംസാരിച്ചു. കെ കെ അമൽരാജ് സ്വാഗതം പറഞ്ഞു.
മേഖലാതല ഒപ്പന മത്സരവും പ്രാ ദേശിക കലാപരിപാടികളും സി വി എൻ കളരിസംഘം തിരുവങ്ങാട് അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദർശ നവും അരങ്ങേറി. എക്സൈസ് ഓഫീ സർ ജയപ്രസാദ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു
Gramotsavam Best child actress Thennal Abhilash felicitated