May 1, 2025 11:50 AM

നാദാപുരം: ( nadapuramnews.in) രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടക്കുമിത്തൽ - പുളിക്കൽ റോഡിൽ ഗതാഗതവും, കാൽനടയാത്രയും ദുസ്സഹമായി. നാദാപുരം, പുറമേരി പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന ഈ റോഡിന് 4 പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കാൽ നടയാത്രക്ക് പോലും പറ്റാത്ത വിധം തകർന്നിട്ടും അധികൃതർ നിസംഗത കാണിക്കുന്നതായി നാട്ടുകാർ പറയുന്നു.

ഇതുവഴി വില്ല്യാപ്പള്ളി വടകര ഭാഗത്തേക്കു എളുപ്പത്തിലെത്താൻ കഴിയും. 760 മീറ്റർ റോഡിൽ പത്തു വർഷത്തിലേറെയായി അറ്റകുറ്റപണി പോലും നടത്താത്തത്. 40 വർഷം പഴക്കമുള്ള ടാറിംങ്ങ് ചെയ്യാത്ത പുറമേരി പഞ്ചായത്തിലെ ഏക റോഡാണിതെന്ന് നാട്ടുകാർ പറയുന്നു. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 3 വർഷം മുൻപ് 10 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും ഇതും ഉപയോഗപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.

റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ലത്തീഫ് ആലത്തും തോട്ടത്തിൽ (കൺവീനർ), ജോ. കൺവീനർ ജമാലുദ്ദീൻ വില്ലങ്കണ്ടി (ജോ. കൺവീനർ), അസിസ് വില്ലൻ കണ്ടി (ചെയർമാൻ), അയോത്ത് മൊയ്‌തുഹാജി (വൈസ് ചെയർമാൻ ) എന്നിവരെ തിരഞ്ഞെടുത്തു.

Nadakkumitthal and Pulikkal ROAD completely destroyed

Next TV

Top Stories