Featured

നാദാപുരത്തെ മയക്ക് മരുന്ന് വ്യാപനം ആശങ്കാജനകം -എസ്ഡിപിഐ

News |
May 6, 2025 10:24 AM

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം പ്രദേശത്തെ മയക്ക് മരുന്ന് ഇടപാടുകളുടെ വ്യാപനം ആശങ്കാജനകവും ഭീതിജനകവുമാണെന്ന് എസ്ഡിപിഐ മണ്ഡലം ജോയിൻറ് സെക്രട്ടറി മുഹമ്മദ്‌ മുഖ്താർ. പൊലീസിന്റെ മയക്ക് മരുന്ന് വേട്ടയിൽ നിരന്തരം നാദാപുരം പ്രദേശത്തെ യുവാക്കൾ ഉൾപ്പെടുന്നത് ഗൗരവത്തിൽ ചർച്ച ചെയ്യാൻ പൊതു സമൂഹം തയ്യാറാകണം.

പ്രദേശത്തെ ഒരു ഡ്രഗ് ഹബ്ബ് ആയി മാറ്റാനുള്ള തല്പര കക്ഷികളുടെ ഹീനശ്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണം. ഭാവി തലമുറയെ മുഴുവൻ ശാരീരികമായും മാനസികമായും നശിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ് മയക്കുമരുന്ന് ലോബി യുവാക്കളെയും കുട്ടികളെയും ടാർഗറ്റ് ചെയ്യുന്നത്.

ഇത് തടയുക എന്നത് ഒരു സാമൂഹിക ദൗത്യമായി സമൂഹം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. മുൻകഴിഞ്ഞ പല സംഭവങ്ങളിലും കേസിന്റെ ഗൗരവം ചോർത്തി കളയാനും കേസുകൾ തേച്ച് മായ്ച്ച് കളയാനും ഉദ്യോഗസ്ഥ തലത്തിൽ നീക്ക് പോക്കുകൾ നടന്നതായുള്ള ആരോപണത്തെക്കുറിച്ച് ഉന്നതല അന്വേഷണം അനിവാര്യമാണെന്നും മണ്ഡലം ജോയിൻറ് സെക്രട്ടറി ആവശ്യപ്പെട്ടു.

Muhammad Mukhtar about spread drug dealing Nadapuram area

Next TV

Top Stories










News Roundup