വാണിമേൽ: വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ കർമ്മ പദ്ധതികൾ തയ്യാറാക്കുന്നതിനായ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തി കൊണ്ട് വാണിമേൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിച്ച് ചേർത്തു.

പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ഇടപെടൽ കൈക്കൊള്ളണമെന്ന് യോഗം വിലയിരുത്തി. മെയ് 15 ന് മുമ്പായി വാർഡ് തലത്തിൽ ജാഗ്രത സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചു.
പൊതു ജനങ്ങൾ,വിവിധ മത-രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർ,മത സ്ഥാപന-വിദ്യാഭ്യാസ സ്ഥാപന മേധാവികൾ,ആരോഗ്യ പ്രവർത്തകർ,പോലീസ് ഉദ്യോഗസ്ഥർ,എ.ഡി.എസ്,സി.ഡി.എസ്, യുവജന സംഘടനകൾ ഉൾപ്പെടെയുള്ള ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന യോഗത്തിൽ വെച്ച് വാർഡ് തല ജാഗ്രത സമിതികൾ രൂപീകരിക്കാനാണ് തീരുമാനിച്ചത്.
ശേഷം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വാർഡ്തല ജാഗ്രത സമിതികളെ വിളിച്ച് ചേർക്കുകയും ലഹരി ഉപയോഗത്തിനെതിരെ കൂടുതൽ കർമപദ്ധതികൾ തയ്യാറാക്കുന്നതിനായും തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വൈസ് പ്രസിഡന്റ് സൽമരാജു സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഫാത്തിമ കണ്ടിയിൽ,എം.കെ.മജീദ്,റംഷിദ് ചേരനാണ്ടി,ഷൈനി,മിനി,ശാരത,സെക്രട്ടറി ശ്രീജേഷ്,,വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കൊണ്ട് അഷ്‌റഫ് കൊറ്റാല, ഇ.വി.നാണു ജലീൽ ചാലക്കണ്ടി,അബ്ദുല്ലകെ.പി, പി.പി.ചന്ദ്രൻ, ജാഫർ.കെ.കെ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
Vigilance committees formed Vanimel Grama Panchayath