അരൂർ : (nadapuram.truevisionnews.com) പുറമേരി ഗ്രാമപഞ്ചായത്തിലെ അരൂരിൽ ഹൈസ്കൂൾ അനുവദിക്കണമെന്ന് സി.പി.ഐ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.ഈ മേഖലയിൽ നിന്നും കിലോ മീറ്ററുകളോളം സഞ്ചരിച്ചാണ് വിദ്യാർത്ഥികൾ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിക്കുന്നത്. പഞ്ചായത്തിലെ ഹൈസ്കൂളിലെത്തണമെങ്കിൽ മറ്റ് പഞ്ചായത്തുകളിലുടെ പോകണം.

ലോക്കൽ കമ്മറ്റി സെക്രട്ടറിയായി പി.കെ ചന്ദ്രനെയും അസി. സെക്രട്ടറിയായി വി.ടി ലിഗേഷിനേയും തെരെഞ്ഞെടുത്തു. 9 അംഗ ലോക്കൽ കമ്മിറ്റിയും തെരെഞ്ഞെടുക്കപ്പെട്ടു.പ്രതിനിധി സമ്മേളനം ടി.കെ കുഞ്ഞിക്കണ്ണൻ നഗറിൽ ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.ടി.കെ രാജൻ മാസ്റ്റർ, പി.സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, കെ.പി പവിത്രൻ എന്നിവർ പ്രസംഗിച്ചു.
CPI local conference demanded high school allowed Aroor