നാദാപുരം: (nadapuram.truevisionnews.com) ചെക്യാട് പഞ്ചായത്ത് ദുർഭരണത്തിനെതിരെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ച് സിപിഎം . പൊതു ശൗചാലയം നിർമിക്കാത്ത പഞ്ചായത്ത് നടപടിക്കെതിരെയായിരുന്നു സിപിഎം മാർച്ച്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. കെ.പി കുമാരൻ അധ്യഷനായി. വി.കെ ഭാസ്ക്‌കരൻ, വി.കെ ശ്രീധരൻ, സി.അഷിൽ എന്നിവർ സംസാരിച്ചു.

CPM march Chekyad Panchayath office