നാദാപുരം: (nadapuram.truevisionnews.com) പതിറ്റാണ്ടുകളായി ജോലി ചെയ്ത തൊഴിലാളികൾക്ക് നിഷേധിച്ചതിനെതിരെ നാദാപുരം കക്കംവെള്ളി പെട്രോൾ പമ്പിലെ തൊഴിലാളികൾ അനിശ്ചിത കാല സമരം തുടങ്ങി. പതിമൂന്ന് വർഷമായി ജോലി ചെയ്യുന്ന രാജീവൻ പുറമേരി ,പത്ത് വർഷമായി തൊഴിലെടുക്കുന്ന സജിന ഈയ്യങ്കോട്, നാല് വർഷമായി ജോലി ചെയ്യുന്ന പുറമേ രിയിലെ ലിജിഷ എന്നിവരെയാണ് സൂര്യ പെട്രോൾ പമ്പ് അധികൃതർ പിരിച്ച് വിട്ടത്.

ഇന്ന് രാവിലെ ജോലിക്ക് എത്തിയപ്പോൾ തങ്ങൾക്ക് പകരം ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിർത്തിയതായാണ് കണ്ടത്. തുടർന്ന് ഇവർ മോട്ടോർ തൊഴിലാളി യൂണിയൻ നേതാക്കളുമായി ബന്ധപ്പെട്ടു. തുടർന്ന് പമ്പിന് മുന്നിൽ സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ അനിശ്ചിതകാലത്തേക്ക് സമരം തുടങ്ങി.
തൊഴിലാളികൾക്കൊപ്പം സമരത്തിന് സിഐടിയു ഏരിയാ സെക്രട്ടറി ടി അനിൽ കുമാർ, ഏരിയാ പ്രസിഡൻ്റ് ആർ ടി കുമാരൻ , ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി എടികെ ഭാസ്ക്കരൻ, എം.ടി കെ മനോജ്, ഏരിയാ ഭാരവാഹികളായ ആർ.കെ പ്രകാശൻ, സജിത്ത് കല്ലാച്ചി, രജ്ജിത്ത്, എം.കെ ഗോപാലൻ, എ.കെ അനൂപ് എന്നിവർ സംസാരിച്ചു .
Nadapuram Kakkamvalli petrol pump Workers strike against Dismissed work