നാദാപുരം : (nadapuram.truevisionnews.com) ലഹരിക്കെതിരെ യുവത രംഗത്തിറങ്ങണമെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. ജാതിയേരി എം.എൽ പി സ്കൂൾ വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുദിനം വർദ്ധിച്ചു വരുന്ന ലഹരിമാഫിയ നാടിനെ പിറകോട്ടുനയിച്ചു കൊണ്ടിരിക്കും. വിദ്യാഭ്യാസത്തിലൂടെ പൊതു സമൂഹത്തെ ശാക്തീകരിക്കാൻ സാധിക്കും . ഗ്രാമീണ മേഖലയിലെ വാദ്യാഭ്യാസ മുന്നേറ്റമാണ് സമൂഹ മുന്നേറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിടി എ പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ മുഖ്യാതിഥിയായിരുന്നു. പിടി എ നേതൃത്വത്തിൽ നിർമ്മിച്ച ചിൽഡ്രൻസ് പാർക്ക്, ചുറ്റുമതിൽ എന്നിവയും ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർമാരായ റംല കുട്ട്യേപ്പാണ്ടി, പി.കെ ഖാലിദ്, അബ്ദുല്ല വയലോളി, എസ് പി എം തങ്ങൾ , എ.പി ആലിക്കുട്ടി ഹാജി, സി എച്ച് ഹമീദ് മാസ്റ്റർ, എം.ടി മൂസ്സഹാജി,പി.കെ അഹമ്മദ് ബാഖവി., എം.ടി ഇബ്രാഹിം ഹാജി, സമദ് ജാതിയേരി,വി.പി. ഹമീദ്, പൊയിൽ ഇസ്മായിൽ, ടി.കെ സൂപ്പി മാസ്റ്റർ, സി കെ ഖാലിദ് മാസ്റ്റർ, ഹസീന റഷീദ്,ആ ലായി ജാഫർ, എ പി അഹമ്മദ്,കുനിയിൽ കണ്ണൻ, വി പി റഫീഖ്, അബൂബക്കർ ചെറുവത്ത്, വി പി അബൂബക്കർ ഹാജി,എം സി .രാധാമണി,ടി.കെ അബ്ദുൽ കരീം . സി.വി. താഹിറ പ്രസംഗിച്ചു.
Jathiyeri MLP School Annual Celebration Alumni Meet