വളയം:(nadapuram.truevisionnews.com) പ്രണവം ക്ലബ് അച്ചംവീടിന്റെ നേതൃത്വത്തിൽ പ്രൈമറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന രണ്ടാഴ്ച്ച നീളുന്ന സമ്മർ ക്യാമ്പിന് ആരംഭം കുറിച്ചു. മെയ് ആറിന് ആരംഭിച്ച ക്യാമ്പ് ഇരുപതിന് അവസാനിക്കും. രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടിയിൽ വച്ച് വളയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ അശോകൻ വർണ്ണ ചിറകുകൾ സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം കൺവീനർ ജിജിത്ത് കൃഷ്ണ കുമാർ പി സ്വാഗതം പറഞ്ഞു. ക്ലബ്ബ് പ്രസിഡണ്ട് നിധിൻ കൃഷ്ണ അധ്യക്ഷത വഹിച്ചു. വനിതാ വേദി പ്രസിഡന്റ് ലക്ഷ്മി പി സി , പ്രണവം ട്രസ്റ്റ് സെക്രട്ടറി ലിനീഷ് എ.വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്യാമ്പിന് നേതൃത്വം നൽകുന്ന അനഘ കെ പി പ്രോഗ്രാം പ്ലാൻ വിശദീകരിച്ചു. പ്രണവം ക്ലബ്ബ് സെക്രട്ടറി ശ്രീ ഷാജി പി. സി നന്ദി പറഞ്ഞു.
Summer Camp begins Pranavam achamveed