കല്ലാച്ചി: (nadapuram.truevisionnews.com) രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ ആണ് കേന്ദ്ര ബിജെപി ഗവൺമെന്റ് ശ്രമിക്കുന്നതെന്നും ഇതിനെ പരാജയപ്പെടുത്താൻ രാജ്യത്തെ സ്നേഹിക്കുന്ന മുഴുവനാളുകളും രംഗത്ത് വരണമെന്നും സി പി ഐ സംസ്ഥാന അസി: സെക്രട്ടറി പി പി സുനീർ പറഞ്ഞു.

ജൂലൈ അവസാനവാരം കല്ലാച്ചിയിൽ നടക്കുന്ന സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാറിൻ്റെ സങ്കുചിതരാഷ്ട്രീയം കേന്ദ്ര സർക്കാർ തന്നെ നടപ്പിലാക്കുന്ന അപകടകരമായ സ്ഥിതി രാജ്യത്തെ തകർക്കുമെന്നും ഇതിനെതിരെ അതിശക്തമായ പോരാട്ടങ്ങൾ രാജ്യത്താകമാനം ഉയർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ ഇരുപത്തി അഞ്ചാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി കോഴിക്കോട് ജില്ലാ സമ്മേളനം ജൂലൈ 24, 25, 26, 27 തീയ്യതികളിൽ കല്ലാച്ചിയിൽ നടക്കും. സ്വാഗത സംഘരൂപീകരണ യോഗത്തിൽ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, സംസ്ഥാന എക്സി: അംഗങ്ങളായ സത്യൻ മൊകേരി, അഡ്വ: പിവസന്തം, ടി കെ രാജൻ മാസ്റ്റർ, ജില്ലാ അസി: സെക്രട്ടറിമാരായ അഡ്വ: പി ഗവാസ്, പി കെ നാസർ,റീന മുണ്ടേങ്ങാട്ട്, പി സുരേഷ് ബാബു പ്രസംഗിച്ചു. സിപിഐ നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി സ്വാഗതവും രജീന്ദ്രൻ കപ്പള്ളി നന്ദിയും രേഖപ്പെടുത്തി. സമ്മേളനം വിജയിപ്പിക്കുന്നതിന് 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
ഭാരവാഹികൾ: ഇ കെ വിജയൻ എംഎൽഎ [ചെയർമാൻ] രജീന്ദ്രൻ കപ്പള്ളി [ജന:കൺവീനർ] ശ്രീജിത്ത് മുടപ്പിലായി [ട്രഷറർ] സത്യൻ മൊകേരി അഡ്വ: പിവസന്തം ടിവി ബാലൻ ടി കെ രാജൻ മാസ്റ്റർ എം സി നാരായണൻ നമ്പ്യാർ [രക്ഷാധികാരികൾ] പി സുരേഷ് ബാബു, ആർ സത്യൻ, ടി ഭാരതി, കെ പി പവിത്രൻ, എം ടി ബാലൻ, പി ഹരീന്ദ്രനാഥ്, ശശികുമാർ പുറമേരി [വൈസ് ചെയർമാൻ] കെ കെ മോഹൻദാസ്, എൻ എം ബിജു , റീന സുരേഷ്, ടി സുരേഷ്, അഭിജിത് കോറോത്ത്, സി കെ ബിജിത്ത് ലാൽ, വൈശാഖ് കല്ലാച്ചി, [കൺവീനർമാർ] വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.
CPI Kozhikode District Conference Welcome group formation meeting Kallachi