നാദാപുരം: (nadapuram.truevisionnews.com)നാദാപുരം ഗ്രാമ പഞ്ചായത്ത് വാർഡ് -12 നരിക്കാട്ടേരിയിൽ റീ ടാറിംഗ് നടത്തിയ മഠത്തിക്കണ്ടി താഴ -പുളിയച്ചേരി റോഡ് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ എ.കെ സുബൈർ മാസ്റ്റർ അദ്ധ്യക്ഷനായി.

പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിച്ചത്. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്, സ്ഥിരംസമിതി ചെയർമാൻ സി.കെ.നാസർ, വാർഡ് കൺവീനർ ടി.ഷംസീർ , പുളിയച്ചേരി ഇബ്രായി,എ.വി.മുരളീധരൻ, ടി. രാഘവൻ കെ.ജമാൽ എം.വി. കുഞ്ഞമ്മത് , കെ.ടി.കെ മുഹമ്മദ്, പി. അബ്ദുള്ള മാസ്റ്റർ, പി.നാണു തുടങ്ങിയവർ സംബന്ധിച്ചു.
Matdathikandi Thazha Puliyacheri road inaugerated