നാദാപുരം: (nadapuram.truevisionnews.com) കക്കംവെള്ളി സുര്യ പെട്രോൾ പമ്പിൽ പതിറ്റാണ്ടുകളായി ജോലി ചെയ്ത തൊഴിലാളികളെ അന്യായമായി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തിൽ നടത്തിയ അനിശ്ചിത കാല സമരം ഒത്തുതീർപ്പായി. പിരിച്ചു വിട്ട തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നല്കാൻ പെട്രോൾ പമ്പ് ഉടമകൾ സമ്മതിച്ചതോടെയാണ് അനിശ്ചിത കാല സമരം ഒത്തുതീർന്നത്.

പതിമൂന്ന് വർഷമായി ജോലി ചെയ്യുന്ന രാജീവൻ പുറമേരി ,പത്ത് വർഷമായി തൊഴിലെടുക്കുന്ന സജിന ഈയ്യങ്കോട്, നാല് വർഷമായി ജോലി ചെയ്യുന്ന പുറമേരിയിലെ ലിജിഷ എന്നിവരെയാണ് സൂര്യ പെട്രോൾ പമ്പ് അധികൃതർ പിരിച്ച് വിട്ടത്.
ഇന്നലെ രാവിലെ ജോലിക്ക് എത്തിയപ്പോൾ തങ്ങൾക്ക് പകരം ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിർത്തിയതായാണ് കണ്ടത്. തുടർന്ന് ഇവർ മോട്ടോർ തൊഴിലാളി യൂണിയൻ നേതാക്കളുമായി ബന്ധപ്പെട്ടു. തുടർന്നാണ് പമ്പിന് മുന്നിൽ സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ അനിശ്ചിതകാലത്തേക്ക് സമരം തുടങ്ങിയത്.
ഇന്നലെ വൈകീട്ട് പെട്രോൾ പമ്പ് ഉടമകളായ അയ്യൂബ് അബൂബക്കർ എന്നിവരും സിഐടിയു ഏരിയാ സെക്രട്ടറി ടി അനിൽ കുമാർ, പ്രസിഡൻ്റ് ആർ ടി കു മാരൻ, ലൈറ്റ് മോട്ടോർ ഏരിയാ സെക്രട്ടറി എ ടി കെ ഭാസ്കരൻ എന്നിവർ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
nadapuram Kakkamvalli petrol pump workers strike settled