വളയം: (nadapuram.truevisionnews.com) ശക്തമായ മഴയിൽ വളയം അച്ചംവീട്ടിലെ മിനിസ്റ്റേഡിയത്തിൻ്റെ മതിൽ തകർന്നു. അച്ചം വീട്ടിലെ പ്രണവം മിനിസ്റ്റേഡിയത്തിൻ്റെ ചുറ്റു മതിലാണ് തിങ്കളാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിൽ തകർന്നു വീണത്.

തൊട്ടടുത്ത വീട്ടുപറമ്പിലേക്കാണ് മതിൽ പതിച്ചത്. ഈ സമയം ആളുകളൊന്നും സ്ഥലത്തില്ലാത്തതിനാൽ വൻ അപകടം ഒഴിവാക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻ പാണ് പ്രണവം ക്ലബ് ഇരുപതുലക്ഷം രൂപ ചെലവഴിച്ച് മി നിസ്റ്റേഡിയത്തിന് ചുറ്റുമതിൽ പണിതത്.
ഇതിൻ്റെ ഒരുഭാഗമാണ് തകന്നുവീണത്. ഇതിനുസമീപത്ത് നാലോളം വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. മതിൽ തകരുന്ന സമയത്ത് കുട്ടികളൊന്നും ഗ്രൗണ്ടിലില്ലാത്തതിനാൽ വൻ അപകടം ഒഴിവാവുകയായിരുന്നു.
wall Mini Stadium collapsed due heavy rain Valayam nadapuram