നാദാപുരം: (nadapuram.truevisionnews.com) നാദാപുരം പാറക്കടവ് നിന്ന് കാണാതായ യുവാവിനെ കുറിച്ച് ഇരുപത് ദിവസമായിട്ടും വിവരമൊന്നുമില്ല. താനക്കോട്ടൂരിലെ പാട്ടോന്‍ കുന്നുമ്മല്‍ അബ്ദുസലീമിനെയാണ് മെയ് ഒന്നിന് കാണാതായത്.

പാറക്കടവിലെ കടയിലെ ജോലിക്കാരനായിരുന്ന അബ്ദുസലീം. മെയ് ഒന്നിന് ജോലിക്ക് പോയ സലീം പിന്നിട് വീട്ടില്‍ എത്തിയിട്ടില്ല. ബന്ധുക്കള്‍ വളയം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ അബ്ദുസലീമിനെ കണ്ടെത്താനായിട്ടില്ല.
സലീം നേരത്തെ ജോലി ചെയ്ത ബെംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ചെക്യാട് പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിലിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കര്‍മ്മ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
abdusalim youth from Parakkadav nadapuram missing 20 days Criticism against police