Featured

'യുക്തിയുടെ മതം'; വിസ്ഡം യൂത്ത് ഓപൺ ഡയലോഗ് ഞായറാഴ്ച നാദാപുരത്ത്

News |
May 20, 2025 07:24 PM

നാദാപുരം: യുക്തിയുടെ മതം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാനസമിതി സംഘടിപ്പിക്കുന്ന ഓപ്പൺ ഡയലോഗ് മെയ് 25 ന് ഞായറാഴ്ച നാദാപുരത്ത് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

വൈകുന്നേരം നാല് മണിക്ക് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽസെക്രട്ടറി ടി.കെ അശ്റഫ് ഉദ്ഘാടനം ചെയ്യും. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻ്റ് കെ താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിക്കും

മതബോധവും ധാർമിക ജീവിതവും സാമൂഹിക ജീവിതത്തിന് അനിവാര്യമാകുന്നതിൻ്റ മാനങ്ങളെ കുറിച്ച് വിശദീകരിക്കുക, മതനിരാസവും ദൈവനിഷേധവും മാനവികതയെ അപകടപ്പെടുത്തുന്നതിനെ കുറിച്ച് ബോധവൽകരിക്കുക, ലഹരിയും ലൈംഗിക അതിക്രമങ്ങൾക്കും ദാർശനിക പിന്തുണ നൽകുന്ന നവനാസ്തികതയെ തുറന്ന് കാണിക്കുക, കുടുംബ സംവിധാനങ്ങളെ തകർക്കുന്ന സംവിധാനങ്ങൾക്കെ തിരെ ബോധവൽകരിക്കുക, യുവാക്കളിലെ സാംസ്കാരികാധിനിവേഷത്തിൻ്റെ തലങ്ങളെ കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുക, മതനിരാസത്തിലേക്ക് നയിക്കുന്ന പ്രമാണ നിഷേധത്തെ വൈജ്ഞാനികമായി പ്രതിരോധിക്കുക എന്നിവ ലക്ഷ്യങ്ങളാണ്.

ലജ്നത്തുൽ ബുഹൂസുൽ ഇസ്‌ലാമി സെക്രട്ടറി ശമീർ മദീനി, അബ്ദുൽ മാലിക് സലഫി, വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, റഫീഖ് സലഫി ബുറൈദ, ഡോ. അബ്ദുല്ലാ ബാസിൽ, സി. മുഹമ്മദ് അജ്മൽ, അബ്ദുറഹ്മാൻ ചുങ്കത്തറ, ഷിയാദ് ഹസൻ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങളവതരിപ്പിക്കും. സംശയ നിവാരണത്തിന് തുറന്ന അവസരമുണ്ടായിരിക്കും.

ഡയലോഗിൻ്റെ മുന്നോടിയായി പ്രബോധക സംഗമം, കുടുംബ സംഗമം, ഗൃഹസന്ദർശനം തുടങ്ങിയ പരിപാടികൾ നടന്നു. സന്ദേശ പ്രയാണം നാളെ ആരംഭിക്കും.

പത്ര സമ്മേളനത്തിൽ ടി.പി. അബ്ദുൽ അസീസ്(ജില്ലാ പ്രസിഡണ്ട്, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ), കെ ജമാൽ മദനി( ജില്ലാ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ), സാജിദ് ബിസ്മി, (ജില്ലാ പ്രസിഡണ്ട്, വിസ്ഡം യൂത്ത്), ഷമീർ മൂടാടി, (ജില്ലാ സെക്രട്ടറി, വിസ്ഡം യൂത്ത്), മൊയ്തു കൊടിയൂറ, (നാദാപുരം മണ്ഡലം പ്രസിഡണ്ട്), ടി.പി നസീർ(നാദാപുരം മണ്ഡലം സെക്രട്ടറി)എന്നിവർ പങ്കെടുത്തു

Wisdom Youth Open Dialogue held Nadapuram on Sunday

Next TV

Top Stories