നാദാപുരം :(nadapuram.truevisionnews.com) സംസ്ഥാന സർക്കാരിൻറെ നാലുവർഷക്കാലത്തെ ദുർഭരണത്തിനെതിരെ യുഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കരിദിനത്തിന്റെ ഭാഗമായി നാദാപുരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി നാദാപുരത്ത് നടത്തിയ പ്രതിഷേധ പരിപാടി നിയോജകമണ്ഡലം യുഡിഎഫ് കൺവീനർ അഡ്വ. എ സജീവ് ഉദ്ഘാടനം ചെയ്തു .

എൻ കെ ജമാൽ ഹാജി അധ്യക്ഷത വഹിച്ചു . കെ എം രഘുനാഥ് സ്വാഗതം പറഞ്ഞു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി , പി കെ ദാമു മാസ്റ്റർ ,സി കെ നാസർ , നിസാർ എടത്തിൽ , വി വി റിനീഷ് , അബ്ബാസ് കണേക്കൽ , കോടുക്കണ്ടി മൊയ്തു , ഇ ഹാരിസ് , എരഞ്ഞിക്കൽ വാസു , ഇ കുഞ്ഞാലി എന്നിവർ സംസാരിച്ചു .
Black day Nadapuram UDF against misrule